കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 99.4 ശതമാനം നേടി ആകാശ് ബൈജൂസ് വിദ്യാര്‍ത്ഥി ഡിയോണ്‍ റെജി. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ 100 ശതമാനം മാര്‍ക്കുമായാണ് ഡിയോണ്‍ ഈ നേട്ടം കൈവരിച്ചത്.

ഡിയോണിന്റെ വിജയത്തില്‍ അഭിമാനിക്കുന്നതായി ആകാശ് ബൈജൂസ് മാനേജിങ് ഡയരക്റ്റര്‍ ആകാശ് ചൗധരി പറഞ്ഞു. ഗണിതം, ശാസ്ത്രം, മറ്റ് വിഷയങ്ങള്‍ എന്നിവയിലെ എല്ലാ അടിസ്ഥാന ആശയങ്ങളെക്കുറിച്ചും ആഴത്തിലുള്ള ധാരണ വികസിപ്പിക്കാന്‍ ആകാശ് ബൈജൂസ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. അതുവഴി അവര്‍ക്ക് ബോര്‍ഡ് പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും. സ്‌കൂള്‍ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ എഞ്ചിനിയറിങ്, മെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ മേഖലളിലെ മത്സര പരീക്ഷകള്‍ക്ക് മികച്ച പരിശീലനം ആകാശ് ബൈജൂസ് നല്‍കുന്നു.
Attachments area