Latest

ദേവാലയ സമുച്ചയ ശിലാസ്ഥാപനം

Nano News

കോഴിക്കോട് :സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ പുതുതായി നിർമ്മിക്കുന്ന ദേവാലയ സമുച്ചയത്തിന്റെ ശിലാസ്ഥാപനം 2023 ഡിസംബർ 11 തിങ്കളാഴ്ച്ച രാവിലെ 11.30ന് മാർത്തോമാ സഭ കുന്നംകുളം-മലബാർ ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പയുടെ സാന്നിധ്യത്തിൽ, മലങ്കര മാർത്തോമാ സുറിയാനി സഭ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ നിർവഹിക്കുന്നു.

ദേവാലയ സമുച്ചയ ശിലാസ്ഥാപന ശുശ്രൂഷയിൽ ഏവരുടെയും ആത്മാർത്ഥമായ സാന്നിധ്യ സഹകരണം അഭ്യർത്ഥിക്കുന്നു. ചടങ്ങിൽ സഭയിലെ വിവിധ ഇടവക വികാരിമാർ, സഹോദര സഭയിലെ വികാരിമാർ എന്നിവർ സംബന്ധിക്കുന്നതാണ്.


Reporter
the authorReporter

Leave a Reply

error: Content is protected !!