പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻഐഎ ഓഫീസിലേക്ക് അജ്ഞാത ഫോൺ കോൾ. ഹിന്ദിയിലാണ് ഫോൺ സന്ദേശം ലഭിച്ചത്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ചെന്നൈയിലെ എൻഐഎ ഓഫീസിലെക്കാണ് സന്ദേശം എത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വധിക്കുമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. സൈബർ ക്രൈം പൊലിസ് വിഭാഗം അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ഫോൺ ലൊക്കേഷൻ മധ്യപ്രദേശിൽ നിന്നാണെന്നാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.