കോഴിക്കോട് : സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ‘ബദലാവ് സരൂരിഹേ, ഡൽഹി ചലോ’ സിപിഐ ദേശീയപ്രക്ഷോഭത്തിൽ കോഴിക്കോട് നിന്ന് പങ്കെടുക്കുന്ന സമരവളണ്ടിയർമാർക്ക് 28ന് വൈകുന്നേരം ആറുമണിക്ക് നഗരത്തിൽ വമ്പിച്ച യാത്രയയപ്പ് നൽകും. മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന യോഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ- സാംസ്കാരിക നായകരും പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണയോഗം കൃഷ്‌ണപിള്ള മന്ദിരത്തിൽ നടന്നു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി കെ നാസര്‍ അധ്യക്ഷത വഹിച്ചു. , ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി എം ശശി, നോര്‍ത്ത് മണ്ഡം സെക്രട്ടറി എം കെ പ്രജോഷ്, സൗത്ത് മണ്ഡലം സെക്രട്ടറി അസീസ് ബാബു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനായി എം കെ പ്രജോഷിനെയും ജനറല്‍ കണ്‍വീനറായി അസീസ് ബാബുവിനെയും ട്രഷററായി അഡ്വ. സാറാ ജാഫറിനെയും വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. യാത്രയയപ്പ് യോഗത്തിന് മുന്നോടിയായി കോറണേഷന്‍ തീയേറ്റര്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രകടനം പുതിയ ബസ്റ്റാൻ്റിൽ സമാപിക്കും.










