Wednesday, July 17, 2024
LatestPolitics

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് രൂപീകരിച്ചു അഡ്വ. പി ഗവാസ്, പി കെ നാസർ അസിസ്റ്റന്റ് സെക്രട്ടറിമാർ


കോഴിക്കോട്: സി പി ഐ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് രൂപീകരിച്ചു. പതിമൂന്നംഗ എക്സിക്യൂട്ടീവിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി അഡ്വ. പി ഗവാസ്,

പി കെ നാസർ എന്നിവരെ തെരഞ്ഞെടുത്തു.

പി സുരേഷ് ബാബു ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് അംഗങ്ങൾ: കെ കെ ബാലൻ (ജില്ലാ സെക്രട്ടറി), അഡ്വ. പി ഗവാസ് (ജില്ലാ അസി. സെക്രട്ടറി), പി കെ നാസർ (ജില്ലാ അസി. സെക്രട്ടറി), പി സുരേഷ് ബാബു (ട്രഷറർ), ആർ ശശി, പി കെ കണ്ണൻ, രജീന്ദ്രൻ കപ്പള്ളി, ഇ സി സതീശൻ, റീന മുണ്ടേങ്ങാട്ട്, അജയ് ആവള, ചൂലൂർ നാരായണൻ, ആർ സത്യൻ, പിലാക്കാട്ട് ഷൺമുഖൻ.
ഇ കെ വിജയൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗമാണ് പുതിയ എക്സിക്യൂട്ടീവ് രൂപീകരിച്ചത്.
അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പി ഗവാസ് എ ഐ വൈ എഫ്, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എ ഐ എസ് എഫ് സംസ്ഥാന ജോ. സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം, എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി, സി പി ഐ കാവിലുംപാറ ലോക്കൽ സെക്രട്ടറി, നാദാപുരം മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കോഴിക്കോട് ജില്ലാപഞ്ചായത്തംഗവുമാണ്. പി കെ നാസർ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ്, സി പി ഐ കണ്ണഞ്ചേരി ബ്രാഞ്ച് സെക്രട്ടറി, കല്ലായ് ലോക്കൽ സെക്രട്ടറി, സിറ്റി സൗത്ത് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ ഐ ടി യു സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയും സിപി ഐ ജില്ലാ എക്സി. അംഗവും കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമാണ്. 2005-10 കാലയളവിലും കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.
ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട പി സുരേഷ് ബാബു എ ഐ ടി യു സി ജില്ലാ സെക്രട്ടറിയും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ്. എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ (എ ഐടിയുസി) സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളും ജില്ലാ സെക്രട്ടറിയുമാണ്. ആൾ കേരള അഗ്രി ഡാറ്റാ എൻട്രി ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു. സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, ടി വി ബാലൻ, പി വസന്തം, ജില്ലാ സെക്രട്ടറി കെ കെ ബാലൻ, സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply