GeneralLatest

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു: മീനുകൾ കൂട്ടത്തോടെ ചത്തു; ദുരിതത്തിൽ ആയി കർഷകർ


രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തുന്നത് തുടരുകയാണ്. രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്തുന്നത്. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തത്. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതോടെ ഉണ്ടായത്.

പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് കൂട്ടത്തോടെ ചത്ത മത്സ്യങ്ങളെ കണ്ടെത്തിയത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളിൽ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങൾ ഒഴുക്കിയതിനെ തുടർന്ന് ചത്തതെന്നാണ് പ്രാഥമിക കണ്ടത്തിൽ . മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കർഷകർ. ഇങ്ങനെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടങ്ങൾലക്ഷങ്ങളുടെ നഷ്ടങ്ങളാണ് വരുത്തിവെച്ചത്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.


Reporter
the authorReporter

Leave a Reply