Local NewsTourism

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് – പൊതുജനങ്ങളില്‍നിന്ന് ലോഗോ ക്ഷണിക്കും


കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി കലക്ടറുടെ ചേംബറില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ഗ്രീന്‍ പ്രോട്ടോക്കോളും കോവിഡ് പ്രോട്ടോകോളും പാലിച്ചുകൊണ്ടാണ് ഫെസ്റ്റ് നടത്തുക. വാട്ടര്‍ ഫെസ്റ്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് ലോഗോ ക്ഷണിക്കാന്‍ തീരുമാനമായി.

ബേപ്പൂര്‍ പോര്‍ട്ട് മുതല്‍ പുലിമുട്ടുകള്‍ ഉള്‍പ്പെടെയുള്ള കടലോര മേഖലയാണ് വാട്ടര്‍ ഫെസ്റ്റിന്റെ പ്രധാന വേദികള്‍.
യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു.
വിനോദ സഞ്ചാര ജോയിന്റ് ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്‌സി. എഞ്ചിനീയര്‍ ടി. ജയദീപ്, കോര്‍പറേഷന്‍ സെക്രട്ടറി കെ.യു ബിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply