Friday, May 17, 2024
Tourism

അത്യാധുനിക സൗകര്യങ്ങളോടെ രാജ്യത്ത് പുതിയ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു


ന്യൂഡല്‍ഹി: വിനോദ സഞ്ചാരികള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ രാജ്യത്ത് പുതിയ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ദേഖോ അപ്നാ ദേശ് പദ്ധതിയുടെ ഭാഗമായാണ് ടൂറിസ്റ്റ് ട്രെയിന്‍ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇത് നടപ്പിലാക്കുക. നവംബര്‍ 26ന് ഡല്‍ഹിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

ഡല്‍ഹി സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന യാത്ര രാജ്യത്തിലെ പ്രധാന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ആധുനിക സൗകര്യങ്ങളോടും കൂടിയ എസി ഡ്യൂലക്സ് കോച്ച് ട്രെയിനാണ് ഒരുക്കിയിരിക്കുന്നത്.

പതിനഞ്ച് പകലും 14 രാത്രിയുമടങ്ങിയതാണ് യാത്രാ പാക്കേജ്. ഗുവാഹത്തി, കസിരംഗ, ആസാം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ത്രിപുര, ഉദയ്പൂര്‍, അഗര്‍ത്തല കൊഹിമ എന്നീ പ്രദേശങ്ങളിലൂടെയാണ് ട്രെയിന്‍ കടന്ന് പോകുന്നത്.

വിനോദസഞ്ചാരികള്‍ക്ക് സഫ്ദാര്‍ജുംഗ്, കസിരംഗ കാന്‍പൂര്‍, ലക്നൗ, വാരണാസി, പട്ന തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നും യാത്രയില്‍ ഒപ്പം ചേരാന്‍ സാധിക്കും വിധമാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്


Reporter
the authorReporter

Leave a Reply