ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു മിതാലി രാജ്. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്ററാണ് മിതാലി രാജ്. ട്വിറ്ററിലൂടെയാണു വിരമിക്കൽ പ്രഖ്യാപനം. ‘കടന്നുപോയ വർഷങ്ങളിൽ എനിക്കു നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അതിരറ്റ നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടും ആശിർവാദത്തോടും കൂടി ജീവിതത്തിലെ 2–ാം ഇന്നിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു’ മിതാലി ട്വിറ്ററിൽ കുറിച്ചു. ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114* റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര...









