ബിസിനസ്സ് ക്ലബ് പ്രീമിയർ ലീഗ് ; റൈഡേർസ് ടീം ജേതാക്കൾ
കോഴിക്കോട് : മലബാറിലെ ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബിന്റെ നേതൃത്വത്തിൽ ബിസിനസ് ക്ലബ് പ്രീമിയർ ലീഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണ്ണമെന്റ് പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. അരയിടത്ത് പാലം ഗ്രാന്റ് സോക്കർ ഫുട്ബോൾ ടറഫിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു , സെക്രട്ടറി ഇ ഒ മിർഷാദ്, ട്രഷററർ പി.ആർ സി അനിൽ സംസാരിച്ചു. ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ സുബൈർ കൊളക്കാടൻ സ്വാഗതവും ജനറൽ കൺവീനർ ജബ്ബാർ വാഴയിൽ...









