അർജൻ്റീനയും ബ്രസീലുമല്ല; കാരക്കുറ്റിക്കാരുടെ ഇടനെഞ്ചിൽ അന്നമുട്ടിയ ഖത്തറും സഊദിയുമാണ് താരം
മുക്കം: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആറ് പകൽ ദൂരം മാത്രം ബാക്കി നിൽക്കെ ആവേശത്തിരയിളക്കത്തിൽ ഗ്രാമങ്ങൾ. അർജൻ്റീനയുടേയും ബ്രസീലിൻ്റെയും പേർച്ചുഗലിൻ്റെയുമെല്ലാം ഫ്ലക്സുകളും മെസിയുടേയും നെയ്മറിൻ്റെയും റൊണാൾഡോയുടേയുമെല്ലാം കട്ടൗട്ടുകളും നാട് കീഴടക്കുമ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്ഥരാവുകയാണ് കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റിക്കാർ. ഫുട്ബോൾ പെരുമ കൊണ്ട് നേരത്തെ തന്നെ അറിയപ്പെടുന്ന ഈ കൊച്ചുഗ്രാമം ഇപ്പോൾ ഖത്തറിൻ്റെയും സഊദി അറേബ്യയുടേയും ആഫ്രിക്കയിലെ കൊച്ചു രാജ്യമായ സെനഗലിൻ്റേയും കൂറ്റൻ ഫ്ലക്സുകൾ സ്ഥാപിച്ചാണ് ശ്രദ്ധേയമാകുന്നത്. പ്രവാസകാലത്ത് തങ്ങൾക്ക് തണലേകിയ സഊദി അറേബ്യയുടെയും ഖത്തറിന്റെയും കൂറ്റൻ ബാനറുകളാണ് ഇവർ സ്ഥാപിച്ചിരിക്കുന്നത്. 25 മീറ്റർ...