കോഴിക്കോട്: കാജു കാഡോ കരാട്ടെ മാർഷൽ അക്കാഡമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരാട്ടെ കിക്ക് ബോക്സിംങ്ങ് ടൂർണമന്റ് 2013 മെയ് 20-21 തിയ്യതികളിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ഇതിൻ്റെ ഭാഗമായിയുളള സംഘാടക സമിതി രൂപീകരണവും കുട്ടികളുടെ മൽസരവും വെസ്റ്റ് ഹിൽ വെച്ച് നടന്നു . (കുട്ടികളുടെ ഫൈറ്റ്). ചടങ്ങ് കണ്ണാടിക്കൽ സ്കൂൾ പ്രധാന അധ്യാപിക പ്രസന്ന ഉദ്ഘാടനം ചെയ്തു. റെൻഷി ജയരാജ് അദ്ധ്യക്ഷനായിരുന്നു.
ചീഫ് കൺട്രോളർ ഗ്രാന്റ്മാസ്റ്റർ ദിലീപ് കുമാർ .വ്യാപാരി വ്യവസായി ഏകോപന സമിതി സേതുമാധവൻ . കബീർ സലാല . മാപ്പാല രാജൻ നാസർ . പ്രേംജിത്ത് വെങ്ങാലി,രഖേഷ് ,അത്തോളി സുരേഷ് .മീഡിയ കോർഡിനേറ്റർ സന്തോഷ് കെ.എം എന്നിവർ പങ്കെടുത്തു.