സ്ത്രീ സുരക്ഷയിൽ രാജ്യം ഏറ്റവും പിന്നോക്കം പോകുന്നു: അഡ്വ. പി വസന്തം
കോഴിക്കോട്: മോഡി ഭരണത്തിൽ സ്ത്രീ സുരക്ഷയിൽ രാജ്യം ഏറ്റവും പിന്നോക്കം പോകുന്ന സ്ഥിതിയാണ് ഉള്ളതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം. സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമാണ് രാജ്യത്ത് നിഷേധിക്കപ്പെടുന്നത്. മോഡി സർക്കാർ നടപ്പാക്കുന്നത് സ്ത്രീ വിരുദ്ധ, കോർപറേറ്റ് പ്രീണന നയങ്ങളാണ്. മനുസ്മൃതിയിലും വർഗീയതയിലും അധിഷ്ഠിതമായ നയങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ രാജ്യത്ത് ഓരോ ദിവസവും വർധിക്കുകയാണെന്നും പി വസന്തം പറഞ്ഞു. സിപിഐ രൂപീകരണത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി ജനാധിപത്യവും സ്ത്രീകളും...









