സംസ്ഥാനം സഹകരിക്കാത്തതിനാൽ കേന്ദ്രപദ്ധതികളുടെ ഗുണം കേരളത്തിന് ലഭിക്കുന്നില്ല: കെ.സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ കേന്ദ്രപദ്ധതികളുടെ ഗുണം പൂർണമായും കേരളത്തിന് ലഭിക്കുന്നില്ലെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുകയാണ്. 7,600 കോടി കേന്ദ്രവിഹിതം നൽകിയിട്ടും കേരളം ഫണ്ട് അനുവദിച്ചില്ലെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അർബൻ പിഎംഎവൈ പദ്ധതി മുടങ്ങിയതും പിണറായി വിജയൻ സർക്കാർ കാരണമാണ്. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന കേരളത്തിൽ മുടങ്ങിയിരിക്കുകയാണ്. കേരളത്തിലെ ഗ്രാമപ്രദേശങ്ങൾക്ക് ഏറെ ഗുണകരമായ പദ്ധതിയാണിത്. കേരളത്തിലെ വലിയ നഗരങ്ങളെ സ്മാർട്ട് സിറ്റിയായി കേന്ദ്രസർക്കാർ...









