സിപിഎം കൊലക്കത്തി പോപുലര്‍ ഫ്രണ്ടിനെ ഏല്‍പിച്ചു: പി.കെ. കൃഷ്ണദാസ്
കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇല്ലാതാക്കാനുള്ള കൊലക്കത്തി സിപിഎം പോപുലര്‍ ഫ്രണ്ടിനെ ഏല്‍പിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ചാവക്കാട്ട് ബിജുവിനെയും പാലക്കാട്ട് സഞ്ജിത്തിനെയും പോപുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനാചരണത്തിന്റെ ഭാഗമായി മുതലക്കുളം മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം അജണ്ടയാണ് എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും നടപ്പാക്കുന്നത്. അതിനുമപ്പുറം പോപുലര്‍ ഫ്രണ്ട് അവരുടെ ഒളി അജണ്ട സിപിഎമ്മിലൂടെയും എല്‍ഡിഎഫ് സര്‍ക്കാരിലൂടെയും നടപ്പാക്കുകയാണ്. പോപുലര്‍ ഫ്രണ്ടിന്റേത് ആഗോള അജണ്ടയാണ്. ചൈനയും...









