കെഎസ്ആര്‍ടിസി സമുച്ചയം,പെട്ടിക്കടയുടെ ടെണ്ടര്‍ നിബന്ധനകള്‍ പോലും പാലിച്ചില്ല; പി.കെ.കൃഷ്ണദാസ്
കെ.പി.എസ്സ് കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനല്‍ നിര്‍മ്മാണ അഴിമതിയില്‍ ഇരുമുന്നണികള്‍ക്കും പങ്കുണ്ടെന്ന് ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബലക്ഷയം റിപ്പോര്‍ട്ട് ചെയ്ത കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നിര്‍മ്മാണത്തിലും നടത്തിപ്പിലും അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചതിലുമടക്കം തീവെട്ടിക്കൊള്ളയാണ് നടന്നത്. കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണിത്. സിപിഎം നേതൃത്വവും ഭരണനേതൃത്വവുമാണ് പിന്നില്‍. ഉദ്യോഗസ്ഥരോ കരാറുകാരോ മാത്രം ഉള്‍പ്പെട്ടതല്ല ഈ വന്‍അഴിമതി. 2004 മുതല്‍ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും അഴിമതി നടന്നിരിക്കുന്നു. ചക്കരക്കുടത്തില്‍ യുഡിഎഫ് നേതൃത്വവും കൈയിട്ടരിക്കുകയാണ്. അഴിമതി പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍...









