കോഴിക്കോട്: പൊതുമേഖലകൾ വിറ്റഴിക്കുന്നതിലൂടെ കേന്ദ്രസർക്കാർ
രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: പി.ഗവാസ് പറഞ്ഞു.
പൊതുമേഖല സ്വകാര്യവത്കരിക്കരുത്, ഇന്ധന-പാചകവാതക വില കുറയ്ക്കുക, ഭഗത് സിംഗ് എംപ്ലോയ്മെൻ്റ് ഗ്യാരൻറി ആക്ട് നടപ്പാക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക- ഒഴിവുകൾ നികത്തുക, തൊഴിലില്ലായ്മാ വേതനം 10,000 രൂപയായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയുള്ള ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി എ.ഐ.വൈ.എഫ്
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവാസ്.
പെട്രോൾ-ഡീസൽ വില ദിവസം തോറും വർദ്ധിപ്പിക്കുകയും
പാചകവാതക വില വർദ്ധനവിലൂടെയും ജനജീവിതം കൂടുതൽ ദുരതത്തിലേക്ക് തള്ളിവിടുകയും ഇത് ചർച്ച ചെയ്യാതിരിക്കാൻ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് നിർത്തുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് നരേന്ദ്ര മോദി സ്വീകരിക്കുന്നതെന്നും ഗവാസ് കൂട്ടിച്ചേർത്തു.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.പി ബി നൂപ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, സി.കെ ബിജിത്ത് ലാൽ,അഷ്‌റഫ് കുരുവട്ടൂര്, വി.എം സമീഷ്, വി.കെ ദിനേശൻ, അനു കൊമ്മേരി പ്രസംഗിച്ചു.