കോഴിക്കോട്: പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾ നേരിടുന്ന പിന്നോക്കാവസ്ഥയുടെ ഉത്തരവാദിത്വം കേരളം മാറി മാറി ഭരിച്ച മുന്നണികൾ ഏറ്റെടുക്കണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ അവശ്യപ്പെട്ടു. എസ്.സി. മോർച്ച സംസ്ഥാ ന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കലക്ട്രേറ്റിന്നു മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പദ്ധതികൾ പോലും സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ലാപ്സായിപ്പോവുകയാണ്. നിയമസഭയിയിൽ ഈ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന രണ്ടു ഡസൻ അഗങ്ങളുണ്ടായിട്ടും അവർ കുറ്റകരമായ നിശ്ശബ്ദത പാലിക്കുകയാണ്.
പട്ടികജാതി ഫണ്ട് വെട്ടിപ്പ് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കുക, പട്ടികജാതി വിദ്യാർത്ഥികളുടെ സ്റ്റൈപ്പൻൻഡും ലംസം ഗ്രന്റും ഉടൻ അനുവദിക്കുക, പട്ടികജാതിക്കാരുടെ ഭവന നിർമാണത്തിന് പണം അനുവദിക്കുക, കാർഷിക കടങ്ങളും ചെറുകിട വായ്പകളും എഴുതിത്തള്ളുക, വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആയിരുന്നു ധർണ്ണ.
പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അരിമ്പിടവിൽ സിദ്ധാർത്ഥൻ മുഖ്യപ്രഭാഷണം നടത്തി മോർച്ച ജില്ലാ പ്രസിഡണ്ട് മധു പുഴയരികത്ത് അധ്യക്ഷത വഹിച്ചു യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ഹരീഷ് പാറോപ്പടി , മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രവീൺ ശങ്കർ , മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മനോജ് കുമാർ മുള്ളമ്പലം സംസാരിച്ചു