കോഴിക്കോട്:സെക്രട്ടറിയേറ്റിനു മുന്നിൽ സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാൻ നിരാഹാരമനുഷ്ഠിക്കുന്ന അനുപമക്കു മഹിളാമോർച്ച കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഐക്യദാർഢ്യം.
മഹിളാമോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പരിപാടി മാനാഞ്ചിറ കിഡ്സൺ കോർണറിൽ ബിജെപി സംസ്ഥാന സമിതി അംഗം രമണി ഭായ് ഉദ്ഘാടനം ചെയ്തു.
മഹിളാ മോർച്ച ജില്ല പ്രസിഡന്റ് അഡ്വ. രമ്യ മുരളി അദ്ധ്യക്ഷയായി.
മഹിളാ മോർച്ച കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, ജില്ല സെക്രട്ടറി ശ്രീജ സി,സോമിത ശശികുമാർ,ഗീത പ്രകാശ്, ലീന പി.,ലതിക ചേറോട്ട്,ലീന കുണ്ടുപറമ്പ്, പ്രഭ ദിനേശൻ, പ്രിയ തുടങ്ങിയവർ നേതൃത്വം നൽകി.