കോഴിക്കോട്:ഭാരതം 100 കോടി വാക്‌സിനേഷൻ പൂർത്തീകരിക്കുന്നതിന് രാപ്പകലില്ലാതെ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ചവെച്ച ആരോഗ്യപ്രവർത്തകരെ യുവമോർച്ച ജില്ലാ കമ്മിറ്റി ആദരിച്ചു. മലാപ്പറമ്പ് കുടുംബക്ഷേമ പരിശീലനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ
ഡോ:ജയശ്രീ. വി (ജില്ലാ മെഡിക്കൽ ഓഫീസർ),ഡോ: പീയുഷ് നമ്പൂതിരി (അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ), ഡോ: രാജേന്ദ്രൻ (അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ), ഡോ: മോഹൻദാസ്(RCH Officer), ഡോ: ലതിക. വി (ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ), ഡോ: സരള (ജില്ലാ സർവിലൻസ് ഓഫീസർ)എന്നിവരെയടക്കം അൻപത് പേരെയാണ് ആദരിച്ചത്.
ചടങ്ങിൽ പാർട്ടി ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ, പാർട്ടി ജില്ലാ സെൽ കോർഡിനേറ്റർ പ്രശോഭ് കൊട്ടുളി, യുവമോർച്ച ജില്ലാ അദ്ധ്യക്ഷനും കോർപറേഷൻ പാർലിമെന്ററി പാർട്ടി ലീഡറുമായ ടി. രനീഷ്,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരിപ്രസാദ് രാജ, ജില്ലാ വൈസ് പ്രസിഡന്റ് ഹരീഷ് മലാപ്പറമ്പ് ,എന്നിവർ സംബന്ധിച്ചു.