സർക്കാർ അവഗണനക്കെതിരെ പ്രതിഷേധവുമായ് എസ്.ഡി.പി.ഐ തെരുവിലേക്ക്
പ്ലസ് വൺ - പ്രഖ്യാപനങ്ങൾ നടപ്പിലാവും വരെ സമര രംഗത്തുണ്ടാവും: എസ്ഡിപിഐ കോഴിക്കോട്: ഉപരി പഠനത്തിന് അർഹത നേടിയ പ്ലസ് വൺ ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഉറപ്പു വരുത്തണമെന്ന് എസ്ഡിപിഐ ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയിൽ നിർദ്ദേശിച്ച വഴികൾ ശാസ്ത്രീയമല്ല. ഇനിയും സീറ്റുകൾ വർദ്ധിപ്പിക്കുന്നത് നിലവിലെ ക്ലാസ്സ് റൂമുകളേയും പഠന സംവിധാനങ്ങളേയും കാര്യമായി ബാധിക്കും. തെക്കൻ കേരളത്തിൽ 30 കുട്ടികൾക്ക് ഒരു ക്ലാസ്സ് റൂം ലഭിക്കുമ്പോൾ വടക്കൻ കേരളത്തിൽ 65 കുട്ടികൾ പഠിക്കണം....









