ബി.ജെ.പി സർക്കാർ രാജ്യത്തെ തകർക്കുന്നു: എം കെ ഫൈസി
കോഴിക്കോട്: വികലമായ സാമ്പത്തിക നയങ്ങളും സംഘർഷഭരിതമായ സാമൂഹിക സാഹചര്യം സൃഷ്ടിച്ചു. ബിജെപി സർക്കാർ രാജ്യത്തെ തകർക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കോഴിക്കോട്ട് മാധ്യമപ്രവർത്ത കരോട് രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ സംബന്ധിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. നോട്ട് നിരോധനം, ജിഎസ്ടി ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ് കാരങ്ങൾ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകർത്തു. തൊഴിലില്ലായ്മ അനുദിനം വർധിക്കുകയാണ്. ലോക ദാരിദ്ര്യ പട്ടികയിൽ 117 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ, കാർഷിക നിയമങ്ങളും തൊഴിൽ നിയമഭേദഗതിയുമെല്ലാം കോർപ്പറേറ്റ് ദാസ്യത്തിന്റെ ഭാഗമാണ്. മോദിക്ക് പ്രതിബദ്ധത കോർപ്പറേറ്റുകളോട്...









