കോഴിക്കോട്:കേരള സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
മുതലക്കുളത്തുനിന്നും ആരംഭിച്ച് കിഡ്സൺ കോർണറിൽ സമാപിച്ചു.തുടർന്ന് പ്രവർത്തകർ കോലം കത്തിച്ചു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷനും ബി ജെ പി കോഴിക്കോട് കോർപറേഷൻ പാർലമെന്ററി പാർട്ടി ലീഡറുമായ ടി രനീഷ് ഉദ്ഘാടനം ചെയ്തു , ഗുജറാത്ത്, ഗോവ,അസം, യു പി തുടങ്ങിയ വിവിധ സംസ്ഥാനങ്ങൾ നികുതി ഇന്ധന നികുതി കുറച്ചിട്ടും കേരളം കുറയ്ക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ഇതിനെതിരെ യുവമോർച്ച ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും രനീഷ് പറഞ്ഞു.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരിപ്രസാദ് രാജ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഉപാദ്ധ്യക്ഷൻ ഹരീഷ് മലാപ്പറമ്പ്, സൗത്ത് മണ്ഡലം പ്രസിഡന്റ് വിഷ്ണു പയ്യാനക്കൽ തുടങ്ങിയവർ സംസാരിച്ചു.