വിരുന്നിനെത്തുന്ന ദേശാടനപ്പക്ഷികളെ സ്വീകരിക്കാൻ കടലുണ്ടി കാത്തിരിക്കുന്നു
ആരതി ജിമേഷ് ഫറോക്ക്: കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ കണ്ടൽക്കാടുകൾക്ക് ഇനി ഉത്സവക്കാലം. ഒക്ടോബർ മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ് ലോകത്തിലെ അത്യപൂർവ്വയിനം ദേശാടനപ്പക്ഷികൾ കടലുണ്ടിയിലെത്തുന്നത്. കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് ജൈവ വൈവിധ്യത്തിൻ്റെ കലവറയായ ഈ പ്രദേശം. കടലുണ്ടിപ്പുഴ കടലിലേക്കു ചേരുന്നതിവിടെയാണ്. പുഴയിൽ പച്ച വിരിച്ചു നിൽക്കുന്ന വിവിധയിനം കണ്ടൽക്കാടുകൾ ഈ പ്രദേശത്തിൻ്റെ വിസ്മയക്കാഴ്ചയാണ്. 8 ഇനം കണ്ടലുകളുകൾ ഇവിടെ കാണപ്പെടുന്നു. 24 തരം ദേശാടനപ്പക്ഷികളാണ് സീസണിൽ കടലുണ്ടിയിലെത്തുന്നത്. കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റിസർവാണിത്. 2007 ൽ വനം വകുപ്പു മന്ത്രിയായിരുന്ന ബിനോയി വിശ്വമാണ് കടലുണ്ടി...