Tuesday, October 15, 2024
Local News

എസ് വൈ എസ് .സി എം നഗർ താഴെവയൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മായനാട് എ എം എൽ പി സ്കൂളും പരിസരവും ശുചീകരിച്ചു.


കോഴിക്കോട്: രണ്ടു വർഷത്തോളമായി അടഞ്ഞു കിടക്കുന്ന സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ ശുചീകരണ പ്രവർത്തനങ്ങളുമായി എസ് വൈ എസ് രംഗത്ത്. സി എം നഗർ താഴെവയൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മായനാട് എ എം എൽ പി സ്കൂളും പരിസരവും ശുചീകരിച്ചു.
എസ് വൈ എസ് മെഡിക്കൽ കോളേജ് സർക്കിൾ പ്രസിഡൻറ് മുജീബ് കാട്ടുകുളങ്ങര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ഷമീർ കെ കെ, ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് സി പി, സിദ്ദീഖ് എ എം, അബ്ബാസ്.കെ, അബ്ദുൽ റസാഖ് സി പി, എന്നിവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply