കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ രൂപീകരിച്ച ഇന്റേർണൽ ഗൈഡൻസ് സെൽ ഉദ്ഘാടനം എഴുത്തുക്കാരിയും ലേബർ വെൽഫയർ – മെഡിക്കൽ അഡ്വൈസറുമായ ഡോ. സുലോചന നാലപ്പാട്ട് നിർവഹിച്ചു.
പഠനത്തോടൊപ്പം മാനസിക- ശാരീരിക പൂർണത കൈവരിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുവാൻ വേണ്ടി പരീക്ഷണാടിസ്ഥാനത്തിലാണ് സെൽ രൂപീകരിച്ചത്.
ചടങ്ങിൽ വനജ ശിവരാമൻ (എൻ.സി.ഡി.സി ഫാക്കൽറ്റി), റീജ ബാലൻ (എൻ.സി.ഡി.സി ഇവാലുവേറ്റർ) തുടങ്ങിയവർ പങ്കെടുത്തു.
സെൽ മെമ്പർമാരായിട്ടുള്ളത് ബിന്ദു സരസ്വതി ഭായ് (എൻ.സി.ഡി.സി ഫാക്കൾട്ടി ഇവാലുയേറ്റർ, 33 വർഷം അദ്ധ്യാപനത്തിലും കൗൺസിലിങിലും പ്രവൃത്തി പരിചയം ), ഷക്കില വഹാബ് ( എൻ.സി.ഡി.സി ഫാക്കൾട്ടി, 20 വർഷം അദ്ധ്യാപനത്തിലും കൗൺസിലിണ്ടിലും പ്രവൃത്തി പരിചയം) എന്നിവരാണ്. ഇതോടൊപ്പം 48-) മത്തെ ഇന്റർനാഷണൽ മോണ്ടിസോറി എജുക്കേഷൻ ബാച്ചിന്റെ ഉദ്ഘാടനവും നടന്നു.