Wednesday, December 4, 2024
GeneralLocal NewsPolitics

കെ എസ് ആര്‍ ടി സി ബസ് ടര്‍മിനല്‍: മന്ത്രി റിയാസ് മറുപടി പറയണം- പി ജമീല


കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ ഐ ടിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ടര്‍മിനല്‍ അലിഫ് ബില്‍ഡേഴ്‌സിന് കൈമാറുന്നതിന് നേതൃത്വം നല്‍കി മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ജമീല. എഴുപത്തിയഞ്ച് കോടി രൂപ ചിലവില്‍ നിര്‍മിച്ച ടെര്‍മിനലിന്റെ ഒമ്പതു തൂണുകള്‍ക്ക് വിള്ളലുണ്ടെന്നും കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഒന്നരവര്‍ഷക്കാലത്തെ പഠനത്തിനു ശേഷം റിപോര്‍ട്ട് വരാനിരിക്കെയാണ് ടൂറിസം മന്ത്രിയും ട്രാന്‍സ്‌പോര്‍ട് വകുപ്പ് മന്ത്രി എന്‍ കെ ശശീന്ദ്രനും ടെര്‍മില്‍ ബില്‍ഡിങ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്. കെ എസ് ആര്‍ ടി സി ടെര്‍മിനലിലേക്ക് എസ് ഡി പി ഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആദ്യം ബിഒടിയാണെന്നും പിന്നീട് സര്‍ക്കാര്‍ നേരിട്ടാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ട കെട്ടിടം വര്‍ഷങ്ങള്‍ക്കു ശേഷവും പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാറ്റും വെളിച്ചവും കടക്കാത്ത അശാസ്ത്രീയമായ നിര്‍മാണത്തെക്കുറിച്ചുള്ള പരാതി നേരത്തെ ഉയര്‍ന്നതാണെങ്കിലും സര്‍ക്കാര്‍ ഗൗനിച്ചില്ലെന്നത് സര്‍ക്കാറിന്റെ അലംബാവമാണ് വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു. ജില്ല പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, സെക്രട്ടറി റഹ്മത്ത് നെല്ലൂളി, ജലീല്‍ സഖാഫി, അബ്ദുല്‍ ഖയ്യൂം, ജാഫര്‍ പയ്യാനക്കല്‍, നൗഷീര്‍ നേതൃത്വം നല്‍കി.

 


Reporter
the authorReporter

Leave a Reply