‘ഞ്ഞിപ്പെം എന്താ ചെയ്യാ.. ?’ ഗൃഹാങ്കണ നാടകവുമായി നാട്ടുറവ
ഫറോക്ക്: നാടകത്തിന്റെ അതിജീവനം പ്രമേയമാക്കി വാഴയൂരിലെ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്ടുറവ ഗൃഹാങ്കണ നാടകവുമായി വീട്ടുമുറ്റങ്ങളിലേക്ക്...നിറഞ്ഞ ജനക്കൂട്ടത്തിന് മുന്നിൽ അവതരിപ്പിക്കേണ്ട നാടകം കോവിഡ് പ്രതിസന്ധി മൂലം കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സാമൂഹ്യ അകലം പാലിച്ച് കാണികളുടെ എണ്ണം നിജപ്പെടുത്തി വീട്ടുമുറ്റത്തെ ശുഷ്ക്കമായ വേദിയിൽ അവതരിപ്പിക്കുന്ന രീതിയാണ് ഗൃഹാങ്കണ നാടകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.സ്റ്റേജിൽകളിക്കാവുന്ന രീതിയിലുള്ളതാണ് നാടകമെങ്കിലും പരമാവധി രണ്ട് പേർ മാത്രമാണ് രംഗത്ത് ഉണ്ടാവുക കൂടാതെ നാടകത്തിൽ പ്രേക്ഷകരും കഥാപാത്രങ്ങളാവും, 30 മിനിറ്റ്ദൈർഘ്യത്തിൻ ഒരു സീനിൽ മാത്രമായി പരിമിതപ്പെടുത്തി കാലിക പ്രസ്ക്തമായി അവതരിപ്പിക്കുകയാണ് നാടകം....









