ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കുന്നു; ചിക്കന്‍ വ്യാപാരികള്‍ സമരത്തിലേക്ക്
കോഴിക്കോട്: പൂഴ്ത്തിവെപ്പ് നടത്തി കോഴിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കുത്തനെ ഉയര്‍ത്തുന്ന വന്‍കിട ഫാമുടമകളുടെ നടപടിക്കെതിരെ ചിക്കന്‍ വ്യാപാരികള്‍ കടയടപ്പ് സമരത്തിലേക്ക്. കോഴിയിറച്ചി ബ്രോയിലറിന് കിലോയ്ക്ക് 290 രൂപയും ലെഗോണിന് 230 രൂപയും സ്പ്രിങ്ങിന് 340 രൂപയുമാണ് നിലവിലെ വില. ക്രിസ്മസ്, ന്യൂ ഇയര്‍, സ്‌കൂള്‍ അവധി എന്നിവയുടെ മറവില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഫാമുടമകള്‍ വില വര്‍ദ്ധിപ്പിക്കുന്നതെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി പറഞ്ഞു. ഈ നടപടി ചിക്കന്‍ വ്യാപാരികളേയും...









