ഒളിമ്പിക് താരങ്ങളുടെ കരാര്‍ പുതുക്കി എക്‌സോണ്‍
കോഴിക്കോട്: ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ നീരജ് ചോപ്ര, മീരാഭായ് ചാനു, ബജ്‌റംഗ് പുനിയ എന്നിവരുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി പുതുക്കി എക്‌സോണ്‍മൊബില്‍ ലൂബ്രിക്കന്റ്‌സ്. കമ്പനിയുടെ മുന്‍നിര റീട്ടെയിലര്‍മാരുടെ സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഏഴ് മെഡലുകള്‍ നേടിയ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ഒളിമ്പിക് ക്യാമ്പയിനായിരുന്നു ടോക്കിയോ 2020. വ്യക്തിഗത സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റും രണ്ടാമത്തെ ഇന്ത്യന്‍ താരവുമായി നീരജ് ചോപ്ര മാറിയപ്പോള്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ ഭാരോദ്വഹന താരമാണ് മീരാഭായ് ചാനു. കായിക...









