എൻ.പി സക്കീർ
കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കവുങ്ങുപട്ടകളില്‍ രോഗം പടരുകയാണ്. കറുപ്പുനിറത്തിലുള്ള കുത്തുപോലുള്ള പ്രത്യേകതരം കീടങ്ങളുടെ ആക്രമണത്തിലാണ് പട്ടകള്‍ക്ക് മഞ്ഞനിറം ബാധിച്ച് ഉണങ്ങിവീഴുന്നത്. വൈകാതെ കവുങ്ങിനും നാശം സംഭവിക്കുന്നു. ഇതുകാരണം ഉത്പാദനവും കുറഞ്ഞുവരുന്നതായി കര്‍ഷനായ സോജന്‍ ആലക്കല്‍ പറഞ്ഞു
നാളികേരവും റബറും വിലത്തകര്‍ച്ച നേരിടുമ്പോള്‍ അടക്കവില കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. കൊട്ടടക്കയ്ക്ക് 460 രൂപ വരെ ഇപ്പോള്‍ വില ലഭിക്കുന്നുണ്ട്. അതിനിടയില്‍ കമുകുകള്‍ക്ക് രോഗം ബാധിക്കുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുകയാണ്.