Wednesday, November 6, 2024
Art & CultureGeneralLatest

പ്രകൃതിയിൽ നിന്നും നിറങ്ങൾ തേടി അസ്‌ല…


  സൂര്യ വിനീഷ്…..

 പ്രകൃതിയിൽ നിന്നു തന്നെ നിറങ്ങൾ കണ്ടെത്തി ചിത്രം വരയ്ക്കുന്ന ഒരു കലാകാരി ഉണ്ട് കോഴിക്കോട് തിരുവമ്പാടിയിൽ.

തിരുവമ്പാടി ചാലക്കൽ മെഹബൂബിന്റെ മകളായ അസ്‌ലക്കു നിറങ്ങൾ മാത്രമായിരുന്നു ജീവിതം. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ നിറങ്ങളെ പ്രണയിച്ചു തുടങ്ങിയതാണ്. പക്ഷെ കാലത്തിന്റെ ഒഴുക്കിൽ ജീവിതത്തിനൊപ്പം നിറങ്ങളെ ചേർത്ത് വെക്കാൻ കഴിഞ്ഞില്ല. എങ്കിലും പ്ലസ്ടുവിനു ശേഷം ഫാഷൻ ഡിസൈൻ തെരഞ്ഞെടുക്കാൻ കാരണവും ചിത്ര രചനയോടുള്ള ഈ താൽപര്യമായിരുന്നു.

മൈലാഞ്ചി നിറങ്ങളുമായി വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോഴും മനസിൽ താലോലിച്ചത് പീലി നിവർത്തിയാടുന്ന നിറങ്ങൾ മാത്രം. ഒഴിവു സമയങ്ങളിൽ ചിത്രരചനയുമായി സജീവമായപ്പോഴാണ് ലോക്‌ഡോൺ വില്ലനായി നിറങ്ങളിൽ പതിച്ചത്. കടകൾ അടഞ്ഞു കിടന്നതോടെ ചിത്രങ്ങൾക്കും ജീവിതത്തിനും ഒരുപോലെ നിറം പകർന്ന ഛായങ്ങൾ കിട്ടാതായി. ഇനി എന്ത് ചെയ്യുമെന്ന ആശങ്ക മാത്രം ബാക്കി.

കോവിഡിനും കോവിഡ് സൃഷ്ടിച്ച നിയന്ത്രങ്ങൾക്കും നിന്ന് കൊടുക്കാതെ നിറക്കൂട്ടുകൾക്കായി അസ്‌ല പ്രകൃതിയിലേക്ക് ഇറങ്ങി. പുല്ലുകളും ചെടികളും വളർന്ന പറമ്പുകളിൽ നിറങ്ങൾക്കായി പരതി. ചായങ്ങളോട് തോന്നിയ പ്രണയം കൊണ്ടായിരുന്നു ഈ അന്വേഷണം എങ്കിൽ പോലും ശ്രമങ്ങൾ വിജയിച്ചു. പ്രകൃതിയിൽ ഒളിപ്പിച്ച പല നിറങ്ങളും അസ്‌ല പതിയെ കണ്ടെത്തി തുടങ്ങി.

പെയിന്റിങ് ജോലി ചെയ്തു വരുന്ന പിതാവ് മഹബൂബിന്റെ നിസ്വാർത്ഥമായ പിന്തുണ അസ്‌ലയെ പുതിയ നിറങ്ങൾ കണ്ടെത്താൻ സഹായിച്ചു. പ്രകൃതി ഒരുക്കി നൽകിയ നിറങ്ങളിലൂടെ പ്രകൃതി തന്നെയും ഹംസവും ദമയന്തിയും താജ്മഹൽ, വാഗൻ ട്രാജടി തുടങ്ങിയവ മനോഹരമാക്കി. പ്രമുഖ നടന്മാരുടെ ചിത്രങ്ങളും നിറങ്ങളിൽ തിളങ്ങിയപ്പോൾ എല്ലാവർക്കും സന്തോഷം.

സഹോദരന്റെ പിന്തുണയോടെയാണ് പുതിയ പരീക്ഷണങ്ങൾ നടത്തിയത്. ‘വിത്ത് അസ്‌ല’ എന്ന യൂട്യൂബ് ചാനലിലൂടെ വിവിധങ്ങളായ നിറങ്ങളും ചിത്രങ്ങളും പങ്കു വെക്കുന്നുണ്ട്.

 
5 വയസുള്ള മകളും ഒരു വയസുള്ള മകനും അമ്മയുടെ ശ്രമകളെ കൗതുകത്തോടെയാണ് കാണുന്നത്. ഭർത്താവ് മുഹമ്മദ്‌ ശരീഫിന്റെ പിന്തുണ തനിക്കു വലിയ കരുത്തു നൽകുന്നതായി പറഞ്ഞു വെക്കുന്നു അസ്‌ല.

✍? Soorya Vineesh


Reporter
the authorReporter

Leave a Reply