Thursday, December 5, 2024
GeneralLatest

ആശ്വാസം… രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ കുഴികളടച്ചുതുടങ്ങി


കോഴിക്കോട്: ബൈപ്പാസ് ഇരട്ടിപ്പിക്കലിന്റെ പേരുപറഞ്ഞ് അനാഥമായിക്കിടന്ന രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ കുഴികളടച്ചുതുടങ്ങി. പാതളക്കുഴികൾക്കാരണം അപകടം പതിവായ ബൈപ്പാസിൽ കുഴികളടച്ച് താൽക്കാലിക സുരക്ഷ ഉറപ്പുവരുത്തണമെന്നത് ജനങ്ങളുടെ വലിയ ആവശ്യമായിരുന്നു. നിരവധി അപകടങ്ങളാണ് ഇിതിനകം ബൈപ്പാസിൽ നടന്നത്. ഇരുചക്രവാഹനങ്ങളായിരുന്നു കൂടുതലും ഇര. നിരവധിപേർമരണമടഞ്ഞു. വാർത്തകളും ജനകീയ സമ്മർദ്ധങ്ങളും കൂടിയതേടെയാണ് ബൈപ്പാസ് ഇരട്ടിപ്പിക്കൽ കരാറെടുത്ത ആന്ധ്രപ്രദേശിൽ നിന്നുള്ള കെഎംസി കമ്പനി കുഴിയടക്കൽ തുടങ്ങിയത്. കഴിഞ്ഞ ദിവസം ബൈപ്പാസിൽ മൊകവൂർഭാഗത്ത് നിയന്ത്രണം വിട്ട ലോറി കാറിലും ബൈക്കിലും ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടമാണ് ഉണ്ടായത്. മൂന്നുപേർക്ക് പരിക്കേറ്റ അപകടത്തിൽ ലോറി ഡ്രൈവറുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. താൽക്കാലികമായ കുഴികളക്കുന്നത് ബൈപ്പാസിൽ വലിയ ആശ്വാസമാണ് ഉണ്ടാകുന്നത്.


Reporter
the authorReporter

Leave a Reply