കോഴിക്കോട്:ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കിയ നൂതന പദ്ധതികളുടെ ഡോക്യുമെന്റേഷന്‍ ‘മെല്യോറൈസ്- റ്റു മേക് ബെറ്റര്‍’ ജില്ലാ കലക്റ്റര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
കോവിഡ്, നിപ്പ, പ്രളയം തുടങ്ങിയ പ്രതിസന്ധികളിലും ജില്ലയിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങളിലും നടപ്പാക്കിയ നൂതനപദ്ധതികളുടെ വിശദ ലേഖനങ്ങളാണു ഡോക്യുമെന്റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കോവിഡ് ജാഗ്രത പോര്‍ട്ടല്‍, ടെലി ഐസിയു, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, ഓക്സിജന്‍ പോര്‍ട്ടല്‍, ബീച്ച് ആശുപത്രി നവീകരണം, ഓപ്പറേഷന്‍ നവജീവന്‍,നിപ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ,
കമ്മ്യൂണിക്കബിൾ ഡിസീസ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ, മറ്റ് പദ്ധതികളായ മാതൃയാനം, ക്വാളിറ്റി പഠനം , മുലപ്പാല്‍ ബാങ്ക്, എന്നിവയെ കുറിച്ചുള്ള ലേഖനങ്ങങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി , എന്‍.എച്ച്.എം കണ്‍സല്‍ട്ടന്റ് സി.ദിവ്യ എന്നിവര്‍ പങ്കെടുത്തു.