ആന്‍ലിനയുടെ പരാതിയില്‍ പരിഹാരമാകുന്നു; കണിയാമ്പുഴത്തീരം പൂവാടിയാകും
"മാലിന്യക്കൂമ്പാരമായ കണിയാമ്പുഴയെ ശുചീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം" സി.ഡി സലീം കുമാർ കൊച്ചി:നാലാം ക്ലാസുകാരിയായ ആന്‍ലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂര്‍ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കണിയാമ്പുഴയുടെ തീരത്ത് ആന്‍ലിനയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കെ. ബാബു എം.എല്‍.എയും ജില്ല കളക്ടര്‍ ജാഫര്‍ മാലിക്കും ചേര്‍ന്നാണ് ശുചീകരണ യജ്ഞം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ ഭാഗത്ത് പൂച്ചെടികള്‍ വച്ചു പിടിപ്പിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. മാലിന്യപ്രശ്‌നം നിയമം മൂലം നിരോധിക്കുന്നതിന്...









