

കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ മറ്റൊരു ചരിത്രസംഭവത്തിനു കൂടി സാക്ഷ്യം വഹിക്കാൻ ഇനി മൂന്ന് നാൾ കൂടി അശരണർക്കും അധഃസ്ഥിതർക്കും വേണ്ടി ഗണപത്റാവു 1886 ൽ സ്ഥാപിച്ച ചാലപ്പുറം ഗവഃ ഗണപത് ബോയ്സ് ഹൈസ്ക്കൂൾ അങ്കണത്തിലാണ് കോഴിക്കോടിനും കേരളത്തിനു തന്നെയും അഭിമാനമായ ചുമർശിൽപ്പം ഒരുക്കിയത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സ്ഥാപിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ ഈ ചുമർശിൽപ്പം വാസ്കോഡഗാമയുടെ കപ്പലിറക്കം, സാമൂതിരിയുടെ പടയോട്ടം, സാംസ്ക്കാരികാനുഭവമായ രേവതിപട്ടത്താനം, തളിക്ഷേത്രം, ബഷീറിന്റെ സാഹിത്യലോകം, ഗണപത്റാവു എന്നിങ്ങനെ കോഴിക്കോടിന്റെ സാമൂഹിക സാംസ്കാരിക […]


