കീം റാങ്ക് ജേതാവ് ജോഷ്വ ജേക്കബ് തോമസിനെ അനുമോദിച്ചു
കോഴിക്കോട്: കീം പരീക്ഷയിൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ആകാശ് വിദ്യാർഥി ജോഷ്വ ജേക്കബ് തോമസിനെ അനുമോദിച്ചു. ആകാശ് കേരള മേധാവി മിഥുൻ രാമചന്ദ്രൻ്റെ സാന്നിധ്യത്തിൽ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇ. സുനിൽ കുമാർ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ജോഷ്വയ്ക്ക് കൈമാറി. ചിട്ടയായ പഠനവും പരിശീലനവും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് സുനിൽ കുമാർ പറഞ്ഞു. സൈക്ലിസ്റ്റ് ഫായിസ് അലി ചടങ്ങിൽ അതിഥിയായിരുന്നു. ഇച്ഛാശക്തിയുണ്ടെങ്കിൽ ഉയരങ്ങൾ എത്തിപ്പിടിക്കാം എന്നതിന് ജോഷ്വ മാതൃകയാണെന്ന് 48 രാജ്യങ്ങൾ സൈക്കിളിൽ സഞ്ചരിച്ച ഫായിസ് കുട്ടികളെ ഉണർത്തി. കർമവഴിയിൽ...









