ക്വാണ്ടം തിയറിയുടെ നൂറുവർഷം: ”ഇഗ്നീഷ്യ”അഖില കേരള ഭവൻസ് ഫിസിക്സ് ഫെസ്റ്റ് ഒക്ടോബർ 3ന്
കോഴിക്കോട്:ഭാരതീയ വിദ്യാ ഭവൻ സ്കൂൾ പെരുന്തുരുത്തിയിൽ ഒക്ടോബർ 3 ന് അഖില കേരള ഭവൻസ് ഫിസിക്സ് ഫെസ്റ്റ് - 'ഇഗ്നീഷ്യക്ക് തുടക്കമാകും.ക്വാണ്ടം തിയറിയുടെ നൂറുവർഷം ആഘോഷിക്കുന്ന ഈ അവസരത്തിൽ കേരളത്തിലെ 20 ഓളം സ്കൂളുകളിൽ നിന്നായി 250 ൽ പരം ഫിസിക്സ് പ്രതിഭകൾ ക്യാമ്പിൽ പങ്കെടുക്കും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് ഗോവ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ, ഡോക്ടർ ഹരിലാൽ ബി മേനോൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഭവൻസ് കേന്ദ്ര ചെയർമാൻ ആചാര്യ എ കെ ബി നായർ പരിപാടിയിൽ അധ്യക്ഷം വഹിക്കും.വിവിധ വിഷയങ്ങളെ...









