ആകാശ്+ബൈജൂസിന്റെ ക്ലാസ് റൂം കണ്ണൂരില്‍ ആരംഭിച്ചു
കണ്ണൂര്‍: പ്രവേശന പരീക്ഷാപരിശീലനത്തില്‍ രാജ്യത്തെ ഒന്നാം നിരക്കാരായ ആകാശ്+ബൈജൂസിന്റെ കണ്ണൂരിലെ ആദ്യകേന്ദ്രം താവക്കരയില്‍ തുറന്നു. കെവിഎം പ്ലാസയിലെ മൂന്ന്, നാല് നിലകളിലായാണ് ആകാശ്+ബൈജൂസ് പ്രവര്‍ത്തനം ആരംഭിച്ചത്. മേഖലാ ഓപ്പറേഷന്‍സ് മേധാവി അര്‍ബിന്ദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതിനകം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഡോക്റ്റര്‍, ഐഐടി തുടങ്ങിയ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിച്ച ആകാശ്+ബൈജൂസിന്റെ കണ്ണൂര്‍ കേന്ദ്രത്തില്‍ ആയിരം വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാവുന്ന 10 ക്ലാസ് മുറികളാണുള്ളത്. മെഡിക്കല്‍-എന്‍ജിനിയറിങ് പരിശീലന ക്ലാസുകള്‍ക്കൊപ്പം ഒളിംപ്യാഡ് പോലുള്ള മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള അടിസ്ഥാന കോഴ്‌സുകളും ആകാശ്+ബൈജൂസില്‍ ലഭ്യമാണ്. ''മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഡോക്റ്റര്‍മാരും ഐഐടിയന്‍മാരും ആവുന്നതിനും ഒളിംപ്യാഡ്‌സ്...