ഓർമ്മകൾ പങ്കിട്ട് ജനനായകർ ; ഫറൂഖാബാദ് 90 സിന്റെ നൈറ്റ് മാർക്കറ്റ് തുടങ്ങി
കോഴിക്കോട് :ഫാറൂഖ് കോളേജിന്റെ ഇടനാഴികളിലൂടെ പൊതുപ്രവർത്തനത്തിന്റെ മണ്ണിലേക്ക് ചുവടു വെച്ച് തുടങ്ങിയവർ വർഷങ്ങൾക്കു ശേഷം ഒന്നിച്ച് കൂടിയപ്പോൾ വേറിട്ട കാഴ്ചയും അനുഭവവുമായത് മാറി. നിലവിലുള്ള നിയമസഭാ സമാജികരും പാർലിമെന്റംഗങ്ങളും മുൻ അംഗങ്ങളും മുൻ മന്ത്രിമാരു മടക്കമുള്ളവരാണ് ഫാറുഖാബാദ് 90 കളുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കോളെജിനു തൊട്ട ടുത്തെ കെ- ഹിൽസിൽ ഒത്തുകൂടിയത്. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, മുൻ മന്ത്രിയും എം.പിയും നിലവിൽ വഖഫ് ബോർഡ് ചെയർമാൻ കൂടിയായ ടി.കെ. ഹംസ , മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.എൽ.എമാരായ മഞ്ഞളാം കുഴി അലി, കെ.പി....








