EducationLatest

ലോക തപാൽ ദിനത്തിൽ പോസ്റ്റ്മേൻന് ആദരവ്


കോഴിക്കോട് : ലോക തപാൽ ദിനാചരണത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്സ് കോളജ് – കാമ്പസസ് ഓഫ് കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ലോക തപാൽ ദിനം ആചരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി കക്കോടി കിഴക്കുമുറി പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാൻ കെ എം സാമിക്കുട്ടിയെ ചടങ്ങിൽ ആദരിച്ചു.

പോസ്റ്റൽ സീനിയർ സൂപ്രണ്ട് – കെ സുകുമാരനിൽ നിന്നും മെമൊന്റയും ക്യാഷ് അവാർഡും ഏറ്റുവാങ്ങി. കഴിഞ്ഞ 35 വർഷമായി കിഴക്കുമുറി പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന സാമിക്കുട്ടിയുടെ സേവനത്തിലെ ആത്മർത്ഥ പരിഗണിച്ചാണ് കോളജ് ആദരവ് നൽകിയതെന്ന് പ്രിൻസിപ്പൽ പ്രൊഫ. വർഗീസ് മാത്യു പറഞ്ഞു. ഞായറഴ്ചകളിലും സേവനം ചെയ്യുന്ന സാമിക്കുട്ടി പ്രദേശത്ത് ക്കാർക്കും പ്രിയങ്കരനാണ്. പോസ്റ്റൽ ദിനത്തിൽ ഈ ആദരവിലൂടെ പോസ്റ്റൽ മേഖലയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം നൽകാൻ ഉപകരിക്കുമെന്ന് പോസ്റ്റൽ സീനിയർ സൂപ്രണ്ട് – കെ സുകുമാരൻ പറഞ്ഞു. ചടങ്ങിൽ പ്രൊഫ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.

പോസ്റ്റൽ സീനിയർ സൂപ്രണ്ട് – കെ സുകുമാരൻ മുഖ്യതിഥിയായി. കോളജ് മാനേജർ – ഫാദർ എ .ജെ പോൾ, വൈസ് പ്രിൻസിപ്പൽ – ഫാദർ ജോൺസൺ കൊച്ചു പറമ്പിൽ , കാമ്പസ് ഓഫ് കോഴിക്കോട് – കോ-ഓർഡിനേറ്റർ – ശ്രുതി പ്രേം എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply