കോഴിക്കോട്:കേരള ആരോഗ്യ സർവകലാശാല ജൂണിൽ (2022) നടത്തിയ മൂന്നാം വർഷ BAMS പരീക്ഷയിൽ KMCT ആയുർവേദ മെഡിക്കൽ കോളേജിന് ഉന്നത വിജയം. യൂണിവേഴ്സിറ്റിയുടെ ഒന്നും നാലും ഏഴും റാങ്കുകൾ യഥാക്രമം ഹെരീന മറിയ മോറിസ്, ചൈത്ര ടി, ശ്യാമ എസ് നാഥ് എന്നിവർ കരസ്ഥമാക്കി. കേരളത്തിലെ ഗവണ്മെന്റ് കോളേജുകൾ ഉൾപ്പെടെയുള്ള 17 ആയുർവേദ കോളേജുകളിലെ അറനൂറിലധികം പരീക്ഷാർഥികളിൽ നിന്നാണ് KMCT ആയുർവേദ കോളേജിലെ വിദ്യാർഥികൾ മികച്ചനേട്ടം കൈവരിച്ചത്.