EducationLatest

ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം മാതൃകാപരം: തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ


കോഴിക്കോട്: ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം മാതൃകാപരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ.
സംസ്ഥാന സാക്ഷരതാ മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന പരിപൂർണ്ണ സാക്ഷരത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന റിസോഴ്‌സ് പേഴ്സൺ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപൂർണ്ണ അടിസ്ഥാന സാക്ഷരതയോടൊപ്പം ഡിജിറ്റൽ സാക്ഷരത കൂടി കൈവരിക്കാൻ മുതിർന്നവരെ സഹായിക്കുന്ന പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എം.എൽ എ അഭിപ്രായപ്പെട്ടു.

നടക്കാവ് ഗേൾസ്‌ സ്‌കൂൾഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ അദ്ധ്യക്ഷം വഹിച്ചു.

സാക്ഷരതാ മിഷൻ ജില്ലാ കോ.ഓർഡിനേറ്റർ പി.പ്രശാന്ത് കുമാർ പദ്ധതി വിശദീകരണം നടത്തി. കീ റിസോഴ്സ് പേഴ്സൺമാരായ എം.ഡി വൽസല ,മോഹൻകുമാർ എം.കെ , വിജയൻ.കെ ,പുഷ്പ പ്രകാശ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ പി വി ശാസ്ത പ്രസാദ് സ്വാഗതവും ഓഫീസ് അസിസ്റ്റന്റ് വി.എം ബാല ചന്ദ്രൻ നന്ദിയും പറഞ്ഞു.

സാക്ഷരതാ പ്രവർത്തനത്തിന്റെ സംക്ഷിപ്ത ചരിത്രം, സാക്ഷരതയുടെ കാഴ്ചപ്പാടും പൊതു സമീപനവും ,മുതിർന്നവരുടെ ഭാഷാപഠന സമീപനം, ഗണിതപഠന സമീപനം, പരിസര പഠന സമീപനം ,മൂല്യം മനോഭാവം നൈപുണി മുതിർന്നവരുടെ വിദ്യാഭ്യാസത്തിൽ ,കൈപ്പുസ്തകം പരിചയപ്പെടൽ, ടീച്ചിംഗ് മാന്വൽ തയ്യാറാക്കൽ ,പാഠാ സുത്രണം തയ്യാറാക്കൽ , മൂല്യനിർണ്ണയം തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിൽ നടക്കുന്ന സന്നദ്ധ അദ്ധ്യാപക പരിശീലനത്തിന് ജില്ലാതല റിസോഴ്സ് പേഴ്സൺമാർ നേതൃത്വം നൽകും.


Reporter
the authorReporter

Leave a Reply