Tuesday, December 3, 2024
Art & CultureEducationLatest

സി.ബി.എസ് ഇ കോഴിക്കോട് ജില്ലാ കലോത്സവം:


കോഴിക്കോട്:കോഴിക്കോട് ജില്ലയിലുള്ള സി ബി എസ് ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും മലബാർ സഹോദയ കോംപ്ലക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ സ്കൂൾ കലാമേളക്ക്
തുടക്കമായി.രണ്ട് കോവിഡ് വർഷങ്ങളിലെ ഇടവേളക്ക് ശേഷമാണ് ജില്ലാതല മത്സരങ്ങൾ പുനരാരംഭിക്കുന്നത്. സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡണ്ട് സി പി കുഞ്ഞുമുഹമ്മദ് ചെയർമാനും മലബാർ സഹോദയ പ്രസിഡന്റ് ശ്രീ മോനി യോഹന്നാൻ സഹ ചെയർമാനുമായിട്ടുള്ള യിട്ടുള്ള ഓർഗനൈസിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലു ഘട്ടങ്ങളിലായാണ് ഈ വർഷത്തെ കലാമേള നടക്കുന്നത്. ആദ്യഘട്ടത്തിൽ സ്റ്റേജിതര പരിപാടികൾ ഒക്ടോബർ 6ന് കുറ്റിക്കാട്ടൂർ ബീലൈൻ പബ്ലിക് സ്കൂളിലും രണ്ടാം ഘട്ടത്തിൽ ഒക്ടോബർ 7 ന്
ഐടി ഫെസ്റ്റ് താമരശ്ശേരി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഇതിനകം പൂർത്തിയായിട്ടുണ്ട്.

മൂന്നാം ഘട്ടം പെർഫോമിങ് ആർട്സ് മത്സരങ്ങൾ നവംബർ 2 ന് ബുധനാഴ്ച പുതിയങ്ങാടി എടക്കാട് അൽ ഹറമൈൻ സ്കൂളിൽ നടക്കും. വാർഡ് കൗൺസിലർ, പിന്നണി ഗായകൻ ഫിദൽ മുഖ്യാതിഥികളായിരിക്കും.

നാലാംഘട്ട സ്റ്റേജ് മത്സരങ്ങൾക്ക് നവംബർ 4, 5 തീയതികളിൽ കുന്ദമംഗലം ചെത്തുകടവ് കെ പി ചോയി മെമ്മോറിയൽ ശ്രീനാരായണ വിദ്യാലയത്തിലാണ് വേദിയൊരുങ്ങുന്നത്. അഡ്വ. പി ടിഎ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മാതൃഭൂമി ചെയർമാനും ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റിയുടെ ചെയർമാനുമായ പി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
1 മുതൽ 12 വരെ ക്ലാസുകളിൽ നിന്നും 59 ഓളം സ്കൂളുകളിലെ 3500ലധികം കുട്ടികൾ അഞ്ചു വിഭാഗങ്ങളിൽ 98 മത്സരഇനങ്ങളിൽ മാറ്റുരയ്ക്കും.
ഓരോ ഇനത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന മത്സരാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വരുന്ന സ്കൂളുകൾക്ക് ഓവറോൾ ട്രോഫിയും സമ്മാനിയ്ക്കും. ജില്ലാതല മത്സരങ്ങളിൽ ജേതാക്കളാവുന്ന വിദ്യാർത്ഥികൾ മൂവാറ്റുപുഴ വാഴക്കുളം സി.എം.ഐ കാർമൽ പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത തേടും.

ആദ്യഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ
സി.എം.ഐ ദേവഗിരി (138), സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ (115), ഭാരതീയ വിദ്യാഭവൻസ് പെരുന്തുരുത്തി (109) എന്നിവരാണ് മുന്നിൽ.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ:

1. കെ.പി. ഷക്കീല
(മുഖ്യ രക്ഷാധികാരി, മലബാർ സഹോദയ),

2. മോനി യോഹന്നാൻ (പ്രസിഡണ്ട്, മലബാർ സഹോദയ).

3. ടി.എം സഫിയ
(ട്രഷറർ, മലബാർ സഹോദയ)

4. പി.സി. അബ്ദുറഹ്മാൻ, (വൈസ്പ്രസിഡണ്ട്, മലബാർ സഹോദയ)


Reporter
the authorReporter

Leave a Reply