ക്വിസെന്‍ഷ്യ: മെഗാക്വിസ് ശനിയാഴ്ച
കോഴിക്കോട്: ജെ.ഡി.ടി. ഇസ്ലാം നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജെ.ഡി.ടി. ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളും അലൂംനി അസോസിയേഷനും സംയുക്തമായി ജനുവരി 21ന് ശനിയാഴ്ച 'ക്വിസെന്‍ഷ്യ' എന്ന പേരില്‍ മെഗാക്വിസ് മത്സരം നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഒരു മണി വരെ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലാണ് മത്സരം നടക്കുക. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ്, ജില്ലകളിലെ 150 ഓളം സ്‌കൂളുകളിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. പ്രിലിമിനറി, സെമിഫൈനല്‍ ഫൈനല്‍ റൗണ്ടുകളായാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ...








