കോഴിക്കോട്: ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് വെളിച്ചം 2022 ന് ജില്ലയിൽ തുടക്കമായി. കോഴിക്കോട് സൗത്ത് ജില്ലാതല ഉദ്ഘാടനം സാവിയോ ഹയർ സെക്കൻഡറി സ്കൂൾ ഗവൺമെന്റ് എൽ പി സ്കൂൾ വെള്ളിപറമ്പിൽ സംഘടിപ്പിച്ച ക്യാമ്പ് അഡ്വക്കേറ്റ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾക്കാണ് ഈ വർഷത്തെ ക്യാമ്പ് ഊന്നൽ നൽകുന്നത്. ലഹരിവിരുദ്ധ സന്ദേശ പ്രതീകമായ കില്ലാടി പാവ നിർമ്മാണം ,നാടൻ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്ന തേൻ കനി എന്ന പ്രവർത്തനം, ഹരിത സംസ്കൃതി എന്ന അടുക്കളത്തോട്ട നിർമ്മാണം,നിപുണം എന്ന പേരിലുള്ള പരിശീലന പരിപാടി, വയോജനങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കൽ, ആത്മഹത്യാ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനം,അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതരീതിയും തൊഴിൽ, സർഗ്ഗ വൈഭവം പരിചയപ്പെടുത്തുന്ന ഗ്രാമദീപിക,സന്നദ്ധമെന്ന പ്രഥമ ശുശ്രൂഷാ ബോധവൽക്കരണം, ശാസ്ത്ര അഭിരുചി വളർത്തുന്നതിനുള്ള ഭാരതീയം,നേതൃത്വം പരിശീലനം,,പ്രസംഗ പരിശീലനം തുടങ്ങിയ വൈവിധ്യമാർന്ന കർമ്മ പദ്ധതികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്. പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. മാനേജർ റവറന്റ് ഫാദർ ഡോക്ടർ ബിജു ജോസഫ് ചക്കാലയിൽ അനുഗ്രഹപ്രഭാഷണംനടത്തി. എൻഎസ്എസ് ജില്ലാ കോഡിനേറ്റർ എം കെ ഫൈസൽ എൻഎസ്എസ് സന്ദേശം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനിൽ സെബാസ്റ്റ്യൻ ക്യാമ്പ് വിശദീകരണം നടത്തി. സാവിയോ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടോജൻ തോമസ് സ്വാഗതവും, എൻഎസ്എസ് വളണ്ടിയർഏബൽ ഡൊമിനിക് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർ സൈദത്ത് പി, സ്കൂൾ എച്ച് എം അജയകുമാർ എൻ, സാവിയോ സ്കൂൾ എച്ച് എം സാജു ജോസഫ്, പിടിഎ പ്രസിഡണ്ട് നിതീഷ് പി, ക്ലസ്റ്റർ കൺവീനർ റഫീക്ക് കെ എൻ, പിടിഎ പ്രസിഡണ്ട് ബിജു സുവർണ്ണ, സ്റ്റാഫ് സെക്രട്ടറി ശശികുമാർ എ, എൻഎസ്എസ് മുൻ പ്രോഗ്രാം ഓഫീസർ സോഫിയ ജോൺ ആശംസകൾ അർപ്പിച്ചു.