Saturday, January 25, 2025
EducationLatest

ക്വിസെന്‍ഷ്യ: മെഗാക്വിസ് ശനിയാഴ്ച


കോഴിക്കോട്: ജെ.ഡി.ടി. ഇസ്ലാം നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജെ.ഡി.ടി. ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളും അലൂംനി അസോസിയേഷനും സംയുക്തമായി ജനുവരി 21ന് ശനിയാഴ്ച ‘ക്വിസെന്‍ഷ്യ’ എന്ന പേരില്‍ മെഗാക്വിസ് മത്സരം നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഒരു മണി വരെ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലാണ് മത്സരം നടക്കുക.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ്, ജില്ലകളിലെ 150 ഓളം സ്‌കൂളുകളിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. പ്രിലിമിനറി, സെമിഫൈനല്‍ ഫൈനല്‍ റൗണ്ടുകളായാണ് മത്സരം സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ ക്വിസ്മാന്‍ എന്നറിയപ്പെടുന്ന സ്‌നേഹജ് ശ്രീനിവാസ് മത്സരം നയിക്കും. ഇന്ത്യയുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 15000 രൂപ, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10000, മൂന്നാം സ്ഥാനക്കാര്‍ക്ക് 6000, നാലാം സ്ഥാനക്കാര്‍ക്ക് 3000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കുന്നുണ്ട്. കൂടാതെ മെമെന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.ഉന്നത നിലവാരം പുലര്‍ത്തുന്ന ഭൗതിക സൗകര്യങ്ങളോടെ, വിശാലമായ വേദിയിലാണ് മത്സരം നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരം നവ്യാനുഭവമായിരിക്കും. മത്സരത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ 19 ജനുവരി 2023 വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് അവസാനിക്കും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
ജെ.ഡി.ടി. ഇസ്ലാം സെക്രട്ടറി ആന്‍ഡ് മാനേജര്‍ ഡോ. പി. സി. അന്‍വര്‍, ജെ.ഡി.ടി. ഇസ്ലാം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഇ. അബ്ദുല്‍ കബീര്‍,
പി.ടി.എ. പ്രസിഡന്റ് ടി.അബ്ദുല്‍ ജബ്ബാര്‍, ചീഫ് കോര്‍ഡിനേറ്റര്‍ ഇ. സബിത, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സൈഫുദ്ദീന്‍ ഗുരുക്കള്‍,
അലുംനി പ്രതിനിധി കെ. ഗോപിക എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply