കോഴിക്കോട്: അണ്ണാ യൂണിവേഴ്സിറ്റി മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ക്ലൗഡ് കമ്പ്യൂട്ടിങ്ങിൽ ഡോക്ടറേറ്റ് നേടിയ കാരാട്ട് ചിത്തരഞ്ജൻ. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം മുൻ ജനറൽ സെക്രട്ടറിയും വെസ്റ്റ്ഹിൽ പുവർ ഹോംസ് സൊസൈറ്റിയുടെ പ്രസിഡണ്ടുമായ കാരാട്ട് വത്സരാജി ൻ്റെയും പരേതയായ ജയയുടെയും മകനാണ്. എൽബിഎസ് എൻജിനീയറിങ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ ജി എസ് ജിഷയാണ് ഭാര്യ.