ഓപ്പറേഷൻ തൂഫാൻ;സിറ്റിയിൽ രണ്ടിടങ്ങളിലായി എംഡി എം എ യുമായി മൂന്നു യുവാക്കൾ പിടിയിൽ
കോഴിക്കോട്:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 18 ഗ്രാം എംഡി എം എ യുമായി കൊളത്തറ റഹ്മാൻ ബസാർ സ്വദേശികളായ ഷിബിലി റഹ്മാൻ(27) ,സുഹൈൽ(29), എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും കസബ പോലീസും ചേർന്ന് പിടികൂടിയത്. പ്രതികൾ ബാംഗ്ലൂരിൽ നിന്നും എംഡിഎംഎയുമായി പുതിയ സ്റ്റാൻഡിൽ ബസ് ഇറങ്ങുമ്പോഴാണ് പോലീസ് പിടികൂടിയത്. പ്രതികൾ ലഹരി ഉപയോഗത്തിന് അടിമപ്പെട്ടവരും വില്പനക്കാരും ആണ്. 1.5 ഗ്രാം എംഡി എം എയുമായി മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് വാഹിദ് (31)...









