കോഴിക്കോട്:ഗൾഫ് രാജ്യങ്ങളിൽ MDMA ഇടപാടുകൾ നടത്തി കുവൈറ്റ് ജയിലിൽ അടക്കം ശിക്ഷ അനുഭവിച്ച കുവൈറ്റ് ഭായ്ജാൻ എന്നറിയപ്പെടുന്ന ഉത്തർപ്രദേശ് സ്വദേശി ഫൈസാൻ ഖാൻ 23 ഗ്രാമോളം MDMA യുമായി കോഴിക്കോട് പന്തീരാങ്കാവിൽ വച്ച് എക്സൈസ് പിടിയിലായി.
എക്സൈസ് വകുപ്പ് കേരളത്തിൽ നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ ശരത് എസ്സിന്റെ നേതൃത്വത്തിൽ ഉള്ള കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സംഘവും കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് ഉത്തർപ്രദേശ് സംസ്ഥാനത്ത് ബറെയിലി ജില്ലയിൽ രാസ ചൗക്ക് ഖാൻ ദേശത്ത് നസ്രത് അലി മകൻ 28 വയസ്സുള്ള ഫൈസാൻ ഖാൻ 22.2765ഗ്രാം MDMA യുമായി പിടിയിലായത്.
ഗൾഫ് രാജ്യങ്ങളിൽ MDMA വിതരണം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഫൈസാൻ ഖാൻ. കേരളത്തിലേക്ക് ലഹരി കടത്ത് ബിസിനസ് വ്യാപിപ്പിക്കാൻ ആയുള്ള ശ്രമത്തിനിടെയാണ് എക്സൈസ് സംഘം വിദഗ്ധമായി ഫൈസൽ ഖാനെ പിടികൂടുന്നത്. ഫൈസാൻ ഖാൻ ഉൾപ്പെട്ട കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള വിവരങ്ങൾ എക്സൈസിനു ലഭിച്ചിട്ടുണ്ട്. അന്വേഷണങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.പാർട്ടിയിൽ AEI(gr) പ്രവീൺകുമാർ കെ, പ്രിവന്റി ഓഫീസർ (Gr) ദീൻദയാൽ SR, CEO ജിഷ്ണു സി പി,CEO വൈശാഖ് കെ, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ CEO മാരായ ജിത്തു പി പി, അജിത്ത് പി, അഷിൽദ് PS, CEO ഡ്രൈവർ ശ്രീജിത്ത് കെപി എന്നിവരും ഉണ്ടായിരുന്നു.










